
തൊടുപുഴ: മനുഷ്യ -വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ലായെന്നും വിഷയത്തിൽ വനപാലകരെ ബലിയാടാക്കുകയാണെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് ആറാം സംസ്ഥാന സമ്മേളനം ആരോപിച്ചു. തസ്തികകൾ സൃഷ്ടിക്കാതെയും വേണ്ടത്ര വാഹനവും ആയുധവും ഇല്ലാതെയും ദ്രുതകർമ്മ സേനകൾ രൂപീകരിച്ചത് വനപാലകരെ ദുരിതത്തിലാക്കി. ഫോറസ്റ്റ് സ്‌പെഷ്യൽ റൂൾ പരിഷ്‌കാരം നടപ്പിലാക്കുക, ഫോറസ്റ്റ് വാച്ചർമാരുടെ ഉദ്യോഗകയറ്റം നല്കുന്നതിലെ തടസം നീക്കുക, അനാവശ്യമായ നിർമാണ പ്രവർത്തനങ്ങൾക്ക് നബാർഡ് വായ്പ ഉപയോഗിക്കുന്നത് അന്വേഷിക്കുക, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ നിയമനത്തിൽ 60 ശതമാനം ഉദ്യോഗകയറ്റം വഴി നല്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സമ്മേളനം ബി.എം.എസ് ദേശീയ നിർവാഹക സമിതിയംഗം സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.കെ.എഫ്.പി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ബിജു ബി.നായർ അദ്ധ്യക്ഷനായി. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ വനപാലകരെയും ദേശീയ വനം കായികമേളയിൽ മെഡൽ നേടിയവരെയും റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. അജികുമാർ ആദരിച്ചു.ആർ.ആർ.കെ.എം.എസ്. ദേശീയ വൈസ് പ്രസിഡന്റ് പി.സുനിൽകുമാർ, ദേശീയ അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് പി.എസ്.ഗോപകുമാർ,കെ.എസ്.ഇ.എസ് പ്രസിഡന്റ് ടി.ഐ. അജയകുമാർ,ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ്, കെഎഫ്പിഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്. ഭദ്രകുമാർ, ജോസഫ് വർഗീസ്, സെക്രട്ടറി ഡി.ജയൻ, എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായി ബി.എസ്. ഭദ്രകുമാർ (പ്രസിഡന്റ്), ബിജു ബി. നായർ (ജനറൽ സെക്രട്ടറി), വി.കെ. വിജീഷ്‌കുമാർ (ട്രഷറർ), ജോസഫ് വർഗീസ്, കെ.ജി. രഞ്ജിത്ത്, ശിവപ്രശാന്ത്, എം. അജയ്‌ഘോഷ് (വൈസ് പ്രസിഡന്റുമാർ), വി. ഉണ്ണികൃഷ്ണൻ, ഡി. ജയൻ, സജീഷ് വി.എസ്., ഷൈജു ജി.ജെ, (സെക്രട്ടറിമാർ), അഖിൽ, അന്തസൂര്യ, വി. സതീഷ്, ആർ. വള്ളിയമ്മ, കെ.ജി. സദാനന്ദൻ, ഹരിപ്രസാദ്, ബിനോയ് ബി., പി.യു പ്രവീൺ (കമ്മറ്റിയംഗങ്ങൾ), കെ.ഷൺമുഖൻ, ഹരിദാസൻ (ഓഡിറ്റർമാർ) എന്നിവരെയും തെരഞ്ഞെടുത്തു