pic

മണിയാൻകുടി: ഗുരുദേവ ക്ഷേത്രത്തിലെ തിടപ്പള്ളി നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി.രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, വൈസ് പ്രസിഡന്റ് കെ.ബി സെൽവം എന്നിവരുടെ സാനിദ്ധ്യത്തിൽ ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തികളുടേയും നിശാന്ത് ശാന്തികളുടേയും അനന്ദു ശാന്തികളുടേയും കാർമികത്വത്തിൽ സുരേഷ് ശ്രീധരൻ തന്ത്രികൾ തിടപ്പള്ളി തറക്കല്ലിടൽ കർമ്മം രാവിലെ 11 നും 11.20 ഇടയിൽ നിർവഹിക്കും.എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ കൗൺസിലർമാരായ ജോബി കണിയാംകുടിയിൽ , മനേഷ് കുടിയ്ക്കയത്ത് , യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.എൻ സത്യൻ, സെക്രട്ടറി ജോമോൻ കണിയാംകൂട്ടിയിൽ എന്നിവർ പങ്കെടുക്കും. ക്ഷേത്രത്തിൽ രാവിലെ 8.30 ന് ആരംഭിക്കുന്ന ഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾക്ക് തുടക്കമാകും. തിടപ്പള്ളി നിർമാണ ത്തോടൊപ്പം തന്നെ ശാഖാ ഓഡിറ്റോറിയവും, ശാഖാ ഓഫീസും, ശാന്തിമഠവും നിർമ്മാണത്തിൻ്റെ ഭാഗമായി തന്നെ നടക്കും.പരിപാടികൾക്ക് പ്രസിഡന്റ് രാജീവ് കുന്നേൽ, വൈസ് പ്രസിഡന്റ് കെ.ആർ രാജേന്ദ്രൻ, സെക്രട്ടറി പി. കെ ഉണ്ണി, കമ്മിറ്റി അംഗങ്ങളായ വിനേഷ് കുമാരൻ, അരുൺ പ്രകാശ്, സോമനാഥൻ എൻ. ആർ, അനന്തു ബാബു,സിമു,എൻ ആർ, വത്സ സുകുമാരൻ , പൊന്നമ്മ ബേബി, ബിജി ഷിജു എന്നിവർ നേത്യത്വം നൽകും.