അടിമാലി: വില്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പൊലീസിന്റെ പിടിയിലായി. കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനവും പിടിച്ചെടുത്തു. മച്ചിപ്ലാവിന് സമീപം വെച്ചാണ് അടിമാലി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അബ്ദുൽ കനിയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അടിമാലി പൊളിഞ്ഞപാലം പ്രിയദർശിനി കോളനി സ്വദേശി തണ്ടയിൽ ഷമീർ അഷ്റഫ് (30), എറണാകുളം കോട്ടപ്പടി അരൂർ പാടം സ്വദേശി ബൈജു തങ്കപ്പൻ(39),അടിമാലി മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് പടി വട്ടപറമ്പിൽ ജെറിൻ തോമസ്(26) എന്നിവരെയാണ് പിടികൂടിയത്.കഞ്ചാവ് കടത്താൻ ശ്രമിച്ച ഓട്ടോറിക്ഷയും പിടികൂടി. സബ് ഇൻസ്‌പെക്ടർ അബ്ദുൽ കനിയെ കൂടാതെ എസ് ഐ മാരായ സെബാസ്റ്റ്യൻ , മണിയൻ കെ. ഡി , എസ്. സി. പി. ഒ സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു