കട്ടപ്പന: കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പരിശീലന കാലാവധി- 30 ദിവസം. പരിശീലന സമയം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ. പങ്കെടുക്കാൻ താത്പര്യമുള്ളവർ അപേക്ഷിക്കുന്നതിനും ഓറിയന്റേഷൻ ക്ലാസിനും വേണ്ടി 16ന് രാവിലെ 11ന് കട്ടപ്പന ഗ്രാമീ‌ണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ എത്തിച്ചേരണം. വരുന്നവർ രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാഷ്യപെടുത്തിയ പകർപ്പുകളും നിർബന്ധമായും കൊണ്ടുവരണം. എ.പി.എൽ റേഷൻ കാർഡ് ഉള്ളവർ കുടുംബശ്രീ പാസ് ബുക്കിന്റെ കോപ്പിയും കൊണ്ടുവരണമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക്: 7306890145, 7025223713.