കട്ടപ്പന: ജില്ലാ ടീച്ചേഴ്സ് ഹൗസിങ് സൊസൈറ്റിയുടെ 24-ാമത് വാർഷിക പൊതുയോഗം നടന്നു. വിരമിച്ച അദ്ധ്യാപകരെ ആദരിക്കലും എസ്.എസ്.എൽ.സി, പ്ലസ്ടു വിഭാഗങ്ങളിൽ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കലും നടന്നു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി പൊതുയോഗം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ജോർജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജോയി ആനിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോബിൻ കെ. കളത്തിക്കാട്ടിൽ, സിബി ജോസ്, ഡെയിസൺ മാത്യു, സജി ടി. ജോസ്, ലാലു തോമസ്, ജോർജ് കെ.സി, സൂസമ്മ ജോസഫ്, ജോജോ സെബാസ്റ്റ്യൻ, മാത്യു തോമസ്, സിജോ കെ.വി, വിൻസി സെബാസ്റ്റ്യൻ, ജിന്റുമോൾ വർഗീസ്, അഞ്ജലി വി.പി, ശ്രീകല കെ.പി, ലിജോ മാത്യു എന്നിവർ സംസാരിച്ചു.