തൊടുപുഴ: ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിമല കിൻഡർ ഗാർഡനിൽ എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കായി ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി. റോസ് മാത്യു ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോഡിനേറ്റർ സാജു ജോ, സി. ജസ്റ്റിന, സി. സിസി എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ നൂറ്റമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.