പീരുമേട്: പീരുമേട് 66 കെ.വി. സബ്‌സ്റ്റേഷനിൽ 66 കെ.വി. ലൈനിന്റെ ടെസ്റ്റിങ്, ശബരിമല സീസണിന് മുന്നൊരുക്കവുമായി ബന്ധപ്പെട്ട അറ്റകുറ്റപണി ജോലികളും നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പീരുമേട്, ഉപ്പുതറ, വാഗമൺ എന്നീ സബ്‌സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി പൂർണ്ണമായി തടസ്സപ്പെടുന്നതാണെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു.