cutting
ഡബിൾ കട്ടിംഗ് നാരുപാറ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളീ ദേവി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണത്തിന്റെ ശിലാസ്ഥാപനംസുരേഷ് ശ്രീധരൻ തന്ത്രികൾ നിർവഹിക്കുന്നു

ചെറുതോണി: ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഡബിൾ കട്ടിംഗ് നാരുപാറ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളീ ദേവി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നടന്നു. പ്രഗത്ഭ ജ്യോതിഷൻ തൃക്കുന്നംപുഴ ഡോ. ഉദയകുമാറിന്റെ അഷ്ഠമംഗല ദേവപ്രശ്ന വിധിപ്രകാരം തച്ചുശാസ്ത്ര വിദഗ്ദ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ സ്ഥാന നിർണ്ണയത്തിൽ ക്ഷേത്രം മേൽശാന്തി സുരേഷ് ബാബുനാഥ ശർമ്മയുടെയും സോജു ശാന്തികളുടെയും കാർമ്മികത്വത്തിലാണ് സുരേഷ് ശ്രീധരൻ തന്ത്രികൾ ചുറ്റമ്പലത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, വൈസ് പ്രസിഡന്റ് കെ.ബി. സെൽവം എന്നിവർ സന്നിഹിതരായിരുന്നു. ചുറ്റമ്പല ശില്പി മോഹനൻ വെള്ളറയിൽ കള്ളിമാലി, ഡബിൾകട്ടിംഗ് എൻ.എസ്.എസ് ഭാരവാഹി സിദ്ധാർത്ഥൻ കിഴക്കുംകര,​ വിശ്വകർമ്മ സഭ ഭാരവാഹി രമേശൻ കാളിയാനിയ്ക്കൽ എന്നിവർ പങ്കെടുത്തു. ക്ഷേത്രം രക്ഷാധികാരി വിശ്വനാഥൻ ചാലിൽ, ശാഖാ പ്രസിഡന്റ് സുരേഷ് ബാബു തേവർകാട്ടിൽ, വൈസ് പ്രസിഡന്റ് തങ്കച്ചൻ പുത്തേട്ട്,​ സെക്രട്ടറി സുനിൽ കൊച്ചയ്യത്ത്,​ കമ്മിറ്റി അംഗങ്ങളായ റെജി നമ്പ്യാർമഠത്തിൽ, സാബു പാടയ്ക്കൽ, ദീപക് ചാലിൽ, അജീഷ് വാത്തത്ത്, സ്റ്റലിമോൻ വാത്താത്ത്,​ ശിവപ്രസാദ് വേഴമ്പംതുണ്ടിയിൽ, ജിന്റോ കുറിഞ്ഞിത്താഴെ, സുരേഷ് പുത്തൻതറയിൽ, ദേവസം സെക്രട്ടറി സന്തോഷ് വാത്താത്ത്,​ യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അഖിൽ സാബു പാടയ്ക്കൽ,​ കുടുംബയോഗം ഭാരവാഹികളായ ജയൻ പൂവാങ്കൽ,​ ​അഭിലാഷ് നിരപ്പേൽ,​
വിമോദ് പാറയ്ക്കൽ,​ മഹേഷ് കുഴിമറ്റത്തിൽ,​ ഷിബു വരിയ്ക്കമായ്ക്കൽ എന്നിവർ നേതൃത്വം നൽകി.