വഴിത്തല: എസ്.എൻ.ഡി.പി യോഗം വഴിത്തല ശാഖയുടെ 2022- 23 വർഷത്തെ വാർഷിക പൊതുയോഗം തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. രാവിലെ 10.30ന് ആരംഭിച്ച യോഗത്തിൽ ശാഖാ പ്രസിഡന്റ് പി.വി. ഷൈൻ പാറയിൽ സ്വാഗതമാശംസിച്ചു. 2022- 23 വർഷത്തെ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും ശാഖാ സെക്രട്ടറി ഹരിശങ്കർ നടുപ്പറമ്പിൽ അവതരിപ്പിച്ചു. യൂണിയൻ കമ്മിറ്റി അംഗം സ്മിത ഉല്ലാസ് സംഘടനാ സന്ദേശം നൽകിയ യോഗത്തിൽ വനിതാ സംഘം പ്രസിഡന്റ് അമ്പിളി ബിജു, സെക്രട്ടറി നിഷ ഗണേശൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനീഷ് വിശ്വംഭരൻ, സെക്രട്ടറി സുജിത് പി.എൻ, ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗം മഞ്ജു മജീഷ് എന്നിവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.കെ. രാജൻ പന്തമാക്കൽ നന്ദിയും പറഞ്ഞു.