libraray
കുമാരാനാശാൻ ചരമശതാബ്ദി സെമിനാർ തൊടുപുഴ ഡയറ്റ് ലക്‌ചറർ ടി.ബി. അജീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

മുതലക്കോടം: ജയ്‌ ഹിന്ദ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ കുമാരനാശാൻ ചരമശതാബ്ദി സെമിനാർ നടത്തി. ലൈബ്രറി ഹാളിൽ നടന്ന സെമിനാർ തൊടുപുഴ ഡയറ്റ് ലക്ചറർ ടി.ബി. അജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻ്റ് പി.എസ്. ദേവാനന്ദ് അദ്ധ്യക്ഷത വഹിച്ചു. എസ്. വൈശാഖൻ വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, ബാലവേദി രക്ഷാധികാരി എ.പി. കാസീൻ, കൺവീനർ കെ.പി. സുനിൽ എന്നിവർ പ്രസംഗിച്ചു. ടി.എസ്. സഞ്ചു സ്വാഗതവും അക്ഷയ സാബു നന്ദിയും പറഞ്ഞു.