ഉപ്പുതറ: ഫാർമേഴ്സ് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ ആറ്റുച്ചാൽ സെഞ്ച്വറി ക്ലബ്ബിന്റെ ഹാളിൽ തേനീച്ച വളർത്തൽ പഠന ക്ലാസ് നടത്തി. അഞ്ചാം വാർഡ് മെമ്പർ സാബു വേങ്ങവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി ഉദ്ഘാടനം നിർവഹിച്ചു. തേനീച്ച വളർത്തലിനെ ആധുനിക രീതി,​ ഉത്പാദനം, വിപണനം എന്നിവ സംബന്ധിച്ച് കർഷകനായ ടി.കെ. രാജു തൊപ്പിപാള പഠന ക്ലാസ് അവതരിപ്പിച്ചു. കൂടാതെ കേന്ദ്ര സർക്കാരിന്റെ വിവിധ സബ്സിഡി, ലോൺ മുതലായവ അവതരിപ്പിച്ചതിലൂടെ കൂടുതൽ കർഷകർ തേനീച്ച കൃഷിയിലേക്ക് കടന്നുവരാൻ താത്പര്യം പ്രകടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി സുധീഷ് സുധൻ, പ്രോഗ്രാം കോർഡിനേറ്റർ അനിൽ മതിയത്ത്, പി.എസ്. രാജേഷ്, ജെയിംസ് ജോസഫ് എന്നിവർ സംസാരിച്ചു.