അടിമാലി: വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തേനീച്ചക്കൂട് ഇളകിയതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഇരുമ്പുപാലം കണ്ടംമാലിപ്പടിയിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു തേനീച്ച ആക്രമണം ഉണ്ടായത്. കീപ്പുറത്ത് സലാം, ഏറാലിൽ സജീവൻ, ബിന്ദു, ടാങ്ക് വൃത്തിയാക്കാൻ വീടിന്റെ ടെറസിനു മുകളിൽ കയറിയ അന്യസംസ്ഥാന തൊഴിലാളി എന്നിവർക്കാണ് തേനീച്ചയുടെ കത്തേറ്റത്. ഗുരുതര പരിക്കേറ്റ സലാമിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ഇരുമ്പുപാലം, അടിമാലി സ്വകാര്യ ആശുപത്രികളിലും അടിമാലി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. യതാണ് ആക്രമണത്തിന് കാരണം.