തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഭാഷ്യപാരായണാഞ്ജലിക്ക് മുന്നോടിയായി 24 ന് വിവിധ മത്സരങ്ങൾ രാവിലെ 9 മുതൽ ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഭഗവത്ഗീതാ പാരായണം (ഏതെങ്കിലും തുടർച്ചയായ 10 ശ്ലോകങ്ങൾ), അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഭഗവദ്ഗീതാ അദ്ധ്യായം 12, 18 വയസിന് മുകളിലുള്ളവർക്ക് അദ്ധ്യായം 3, ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ

ഭഗവത്ഗീതയും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ പ്രസംഗം, 18 വയസിന് മുകളിലുള്ളവർക്ക്കാലത്തിനു മുമ്പേ സഞ്ച
രിക്കുന്ന ഗീത, ചിത്ര രചനാ മത്സരത്തിൽ 1 മുതൽ 4 വരെ ക്ലാസിലെ കുട്ടികൾക്ക് രേഖാചിത്രത്തിൽ കളറിംഗ് മത്സരം, 5 മുതൽ 8 വരെ 'വെണ്ണക്കണ്ണൻ' 9മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്ക് കാളിയമർദ്ദനം, പ്രശ്‌നോത്തരി മത്സരത്തിൽ 80ശതമാനം ചോദ്യങ്ങൾ ഭഗവത്ഗീതിയിൽ നിന്നും 20ശതമാനം വിവിധ സനാതനധർമ്മ ഗ്രന്ഥങ്ങളിൽ നിന്നും ഉണ്ടാകും. 8 മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്ക് ജീവിത വിജയത്തിന് ഭഗവത്ഗീത നൽകുന്ന പാഠങ്ങൾ, 18 വയസിനു മുകളിലുള്ളവർക്ക് ഭഗവത്ഗീത ലോകജനതയ്ക്കുള്ള സന്ദേശം എന്നീ വിഷയങ്ങളിൽ ഉപന്യാസ രചന ഉണ്ടായിരിക്കും. ഉപന്യാസ രചന 24 നു മുമ്പായി തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൊടുപുഴ പി.ഒ. ഇടുക്കി ജില്ല
എന്ന വിലാസത്തിൽ അയയ്ക്കണം.. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും 1, 2, 3 സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കൺവീനേഴ്സ് : എം.ജി. രാജശേഖരൻ (9495214194), ഡോ. അരുൺ ഭാസ്‌ക്കർ ( 94960198696).