idavetty
ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിനെ എൽ.ഡി.എഫ് പ്രവർത്തകർ ഓഫീസിലെത്തി ഉപരോധിക്കുന്നു

ഇടവെട്ടി:പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിനെ എൽ.ഡി.എഫ് പ്രവർത്തകർ ഓഫീസിലെത്തി ഉപരോധിച്ചു.തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി എം.വി.ഐ.പി കനാൽ മാലിന്യ

മുക്തമാക്കണമെന്നാവശ്യപ്പെട്ടും പൊതു ശ്മശാനം യാഥാർത്ഥ്യമാക്കുക, പ്രളയത്തിൽ തകർന്ന വള്ളക്കടവ് കമ്പിപ്പാലത്തിന്റെ ഇരുമ്പ് നഷ്ടപ്പെട്ടതിൽ പഞ്ചായത്തംഗത്തിന്റെ പങ്ക് അന്വേഷിക്കുക, കല്ലാനിക്കൽ പാർക്കിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് ഉപരോധ സമരം നടത്തിയത്. 4 ദിവസമായി പഞ്ചായത്തിന് മുന്നിൽ അനശ്ചിതകാല സത്യാഗ്രഹമനുഷ്ടിക്കുകയായിരുന്നു.ഉപരോധത്തെ തുടർന്ന് 13 ന് കമ്മിറ്റി വിളിച്ച് ചേർക്കാനും മാലിന്യ നിർമ്മാർജന അജണ്ട ചർച്ച ചെയ്യാനും തീരുമാനമെടുത്തു. അജണ്ട ഉൾപ്പെടുത്തിയ കമ്മിറ്റി നോട്ടീസിൽ എൽ.ഡി.എഫ് ജനപ്രതിനിധികൾ ഒപ്പിട്ടതിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.സമരത്തിന് എൽ.ഡി.എഫ് നേതാക്കളായ ടി.എം.മുജീബ്, ഇ.കെ.അജിനാസ്, സണ്ണി കടത്തലക്കുന്നേൽ, ഷീല ദീപു, വി.ഇ. അൻഷാദ്, പി.എം. യൂസഫ്, സിബി കോടമുള്ളിൽ, എം.എൻ മനോഹർ, ജിമ്മി പോൾ, പി.പ്രകാശ് എന്നിവർ നേതൃത്വം നൽകി