ഇടുക്കി:റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് മേരാ ഇ.കെ.വൈ.സി ആപ്ലിക്കേഷൻ ഉപയോഗിച്ച് സൗജന്യമായി മസ്റ്ററിംഗ് ചെയ്യാം. റേഷൻ മസ്റ്ററിംഗ് ആൻഡ്രോയിഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇകെ വൈ സി ഫെയ്സ് ആപ് ഉപയോഗിക്കാം. ഈ ആപ് മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആധാർ ഫെയ്സ് ആർഡി, മേരാ ഇ കെ വൈ സി (Aadhaar Face RD, Mera eKYC )എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. മേരാ ഇകെ വൈ സി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകി ഫെയ്സ് ക്യാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കാം. മേരാ ഇ.കെ.വൈ സി.ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. നിലവിൽ മസ്റ്ററിംഗ് പൂർത്തീകരിച്ചവർ ഫെയ്സ് ആപ് വഴി ചെയ്യേണ്ടതില്ല. ഇതുവരേയും മസ്റ്ററിംഗ് പൂർത്തിയാകാത്ത ജില്ലയിലെ ഗുണഭോക്താക്കൾക്ക് ഫോണിലൂടെ ഈ സേവനം സൗജന്യമായി ഉപയോഗപ്പെടുത്താം. ഫോൺ: ജില്ലാ സപ്ലൈ ആഫീസ്,ഇടുക്കി 04862 232321, 9188527320. താലൂക്ക് സപ്ലൈ ഓഫീസ്, തൊടുപുഴ 04862 222515, 9188527363. താലൂക്ക് സപ്ലൈ ഓഫീസ്, ഇടുക്കി 04862 294975, 9188527364. താലൂക്ക് സപ്ലൈ ഓഫീസ്, പീരുമേട് 04869 232066, 9188527365. താലൂക്ക് സപ്ലൈ ഓഫീസ്, ഉടുമ്പൻചോല 04868 232047, 9188527366 താലൂക്ക് സപ്ലൈ ഓഫീസ്, ദേവികുളം 04865 264224, 9188527367.