depual

തൊടുപുഴ:ഡീപ്പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 1964 ലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്തി സംഗമം തൊടുപുഴ ജോവാൻസ് റസിഡൻസിയിൽ നടന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പഴയ സുഹൃത്തുക്കൾ ഒത്തുകൂടി. പഴയ കാല ഓർമ്മ പുതുക്കലിന്റെ ഭാഗമായി കൂട്ടാകാരെല്ലാവരും ഒത്തുചേർന്ന് അസംബ്ലി കൂടുകയും പ്രാർത്ഥന ചൊല്ലുകയും ചെയ്തു. പഴയ കാല ഓർമ്മകൾ പുതുക്കുന്ന ഫോട്ടോകൾ വച്ചുള്ള വീഡയോ പ്രദർശനവും നടന്നു.പത്തു വയസ്സുള്ളപ്പോൾ ആരംഭിച്ച ആ സൗഹൃദം ഇന്ന് എഴുപതാം വയസ്സിലും ഒട്ടും ചോരാതെ കാത്തു സൂക്ഷിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു. അമേരിക്കയിലും ജർമ്മനിയിലും ദുബായിലും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും, കേരളത്തിന്റെ പല ഭാഗങ്ങളിലും താമസം ആയിട്ടുള്ളവരും സംഗമത്തിന് പങ്കെടുക്കാനെത്തിയിരുന്നു. ഓർഗനൈസിംഗ് കമ്മിറ്റിക്ക് ജോ.പി.ജേക്കബ് പാടത്തിൽ, മാത്യു കണ്ടിരിക്കൽ, എൽസമ്മ, കെ എ രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു.