​വ​ലി​യ​തോ​വാ​ള​ :​ വ​ലി​യ​തോ​വാ​ള​ ശ്രീ​ദേ​വി​ ശാ​സ്താ​ ഗു​രു​ദേ​വ​ ക്ഷേ​ത്ര​ത്തി​ൽ​ ബാ​ലാ​ല​യ​ പ്ര​തി​ഷ്‌​ഠ​ 1​2​,​​ 1​3​ തി​യ​തി​ക​ളി​ൽ​ ന​ട​ക്കും​. രാ​വി​ലെ​ 8​ നും​ 8​.4​6​ നും​ മ​ദ്ധ്യേ​യു​ള്ള​ ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ​ ക്ഷേ​ത്രം​ ത​ന്ത്രി​ സു​രേ​ഷ് ശ്രീ​ധ​ര​ൻ​ ത​ന്ത്രി​ക​ളു​ടെ​യും​ ക്ഷേ​ത്രം​ ശാ​ന്തി​ ടി.ജി​ വി​നീ​ത് ശാ​ന്തി​ക​ളും​ മ​റ്റ് വൈ​ദീ​ക​ ശ്രേ​ഷ്‌​ഠ​രും​ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം​ ന​ൽ​കും​. 1​2​ ന് രാ​വി​ലെ​ പ​തി​വ് പൂ​ജ​ക​ൾ​,​​ വൈ​കി​ട്ട് 5​ ന് ഗു​രു​പൂ​ജ​,​​ ഗ​ണ​പ​തി​ പൂ​ജ​,​​ ആ​ചാ​ര്യ​വ​ര​ണം​,​​ 6​.3​0​ ന് സ​മൂ​ഹ​ പ്രാ​ർ​ത്ഥ​ന​,​​ 6​.4​5​ ന് ദീ​പാ​രാ​ധ​ന​,​​ 7​ ന് പ്ര​സാ​ദ​ ശു​ദ്ധി​ക്രീ​യ​ക​ൾ​,​​ 7​.3​0​ ന് ക​ല​ശ​പൂ​ജ​ക​ൾ​,​​ പ​ള്ളി​നി​ദ്ര​,​​ 1​3​ ന് രാ​വി​ലെ​ ​​ 6​ ന് ഗ​ണ​പ​തി​ ഹോ​മം​,​​ വി​ശേ​ഷാ​ൽ​ പൂ​ജ​ക​ൾ​,​​ 8​ നും​ 8​.4​6​ നും​ മ​ദ്ധ്യേ​ ബാ​ലാ​ല​യ​ പ്ര​തി​ഷ്‌​ഠ​ സു​രേ​ഷ് ശ്രീ​ധ​ര​ൻ​ ത​ന്ത്രി​ക​ൾ​ (​അ​ന്ന​പൂ​ർ​ണ്ണേ​ശ്വ​രം​ ഗു​രു​കു​ലം​ കാ​മാ​ക്ഷി​)​​ ആ​ചാ​ര്യ​നായി​രി​ക്കും​. എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ മ​ല​നാ​ട് യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് ബി​ജു​ മാ​ധ​വ​ൻ​,​​ സെ​ക്ര​ട്ട​റി​ വി​നോ​ദ് ഉ​ത്ത​മ​ൻ​,​​ യൂ​ണി​യ​ൻ​ കൗ​ൺ​സി​ല​ർ​ കെ​.കെ​ രാ​ജേ​ഷ് എ​ന്നി​വ​ർ​ പങ്കെടുക്കും.