
തൊടുപുഴ: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ന്യൂമാൻ പ്രീ ആർ.ഡി.സി- 1 എൻ.സി.സി ക്യാമ്പ് സന്ദർശിച്ചു. 2025 റിപ്പബ്ലിക് ദിന പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൻ.സി.സി ബാന്റിന്റെ പ്രത്യേക പരിശീലനത്തിനാണ് ന്യൂമാൻ കോളേജിൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് 18 കേരള ബറ്റാലിയനാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ലഫ്. കേണൽ അനിരുദ്ധ് സിംഗ് നയിക്കുന്ന ക്യാമ്പിൽ അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി. മാത്യു, നായിക് സുബൈദാർ ജി. വിനായഗം, ഹവീൽദാർ ഹേയ്തൻലോ മെസെൻ, ഇന്ത്യൻ ആർമി ബാൻഡ് ഇൻസ്ട്രക്ടർമാരായ സുബൈദാർ ടോണി, ഹവീൽദാർ റിനോ പ്രവീൺ കുമാർ എന്നിവർ പരിശീലനം നൽകും. കോളേജിലെത്തിയ മന്ത്രിയെ കോളേജ് ബർസാർ ബെൻസൺ എൻ. ആന്റണി, കായിക വിഭാഗം മേധാവി എബിൻ വിൽസൺ, കോളേജ് മുൻ എൻ.സി.സി ഓഫീസർ പ്രൊഫ. കെ.ഐ. ആന്റണി എന്നിവർ സ്വീകരിച്ചു. ന്യൂമാൻ കോളേജിലെ ഇക്കണോമിക്സ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിനി രാധിക എം. ആറാണ് ബാൻഡ് ടീമിനെ നയിക്കുന്നത്.