ഇടവെട്ടി: ഇടവെട്ടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇടതുമുന്നണി നുണപ്രചരണം നടത്തുന്നുവെന്നാരോപിച്ച് യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ ടി .എസ് .ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വി.എച്ച് നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ എ.കെ സുഭാഷ് കുമാർ സ്വാഗതം പറഞ്ഞു. ഇടവെട്ടി പഞ്ചായത്ത്പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് , കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയംഗം എം.മോനിച്ചൻ , ,മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മൂസ താജുദ്ദീൻ, ബേബി തോമസ് കാവാലം ,അമീർ വാണിയപുരയിൽ, പി.ജെ തോമസ്,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീജ നൗഷാദ്, മോളി ബിജു, അസീസ് ഇല്ലിക്കൽ, മെമ്പർമാരായ താഹിറ അമീർ, അഡ്വ. അജ്മൽ ഖാൻ അസീസ്, തുടങ്ങിയവർ സംസാരിച്ചു