തൊടുപുഴ: തൊണ്ടിക്കുഴ ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല- മകരവിളക്ക് മഹോത്സവം 16 മുതൽ 2025 ജനുവരി 14 വരെ നടക്കും. ശനിയാഴ്ച രാവിലെ വിശേഷ പൂജകളും അഷ്ടാഭിഷേകത്തോടും കൂടിയാണ് ചടങ്ങുകൾ ആരംഭിക്കുക. 23ന് ഗുരുസ്വാമി എം.കെ. ഗോപാലകൃഷ്ണൻ നായരുടെ മുഖ്യകാർമികത്വത്തിൽ ആഴിപൂജ നടക്കും. രാത്രി 8ന് അമൃതാലയം ഹാളിൽ വിളക്ക് വയ്‌പ്പോട് കൂടിയാണ് ചടങ്ങുകൾ ആരംഭിക്കുക. ഡിസംബർ 13ന് തൃക്കാർത്തിക വിളക്ക്, 27ന് മണ്ഡലപൂജയും ജനുവരി 13ന് തിരുവാതിര ഉത്സവവും 14ന് മകരവിളക്ക് മഹോത്സവവും മകരസംക്രമ പൂജയും നടക്കും. എല്ലാ ദിവസവും വൈകിട്ട് സമൂഹാരാധന, വിശേഷാൽ ദീപാരാധന എന്നിവയും നടക്കും.