തൊടുപുഴ: കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജി.എസ്.ടി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വാടക കെട്ടിടത്തിന് 18% ജി.എസ്.ടി ഏർപ്പെടുത്തിയത് ഉൾപ്പെടെ ജി.എസ്.ടി.യിലെ അപാകത പരിഹരിക്കണമെന്നും പാചകവാതകത്തിന്റെ അന്യായമായ വിലക്കയറ്റം പിൻവലിക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ അനിയത്രിതമായ വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായിട്ടാണ് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജി.എസ്.ടി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. ധർണ്ണ കെ.എച്ച്.ആർ.എ സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ ഉദ്ഘാടനം ചെയ്തു. തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ജയൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ധർണ്ണാ സമരത്തിൽ ജില്ലാ സെക്രട്ടറി പി.കെ. മോഹനൻ, പി.എ. സുധീർ, കണ്ണൻ നന്ദനം, പ്രതീഷ് കുര്യാസ്, ജോസ് മരിയ ബേക്കേഴ്സ്, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സജി പോൾ, മർച്ചന്റ്സ് യൂത്ത് വിംഗ് ജില്ലാപ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, പ്രവീൺ. വി, ഗിരീഷ്‌കുമാർ, പി.എസ്. സുധീഷ്, ഷിബു ഐശ്വര്യ, എം.എസ്. കൊന്താലം എന്നിവർ പ്രസംഗിച്ചു.