തൊടുപുഴ : സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നവംബർ 15 മുതൽ ഡിസംബർ 15 വരെ പുതിയതായി രജിസ്റ്റർ ചെയ്യുന്ന രോഗികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന, മൂത്രത്തിൽ രക്തം കാണുക, ലൈംഗിക അവയവ ഭാഗങ്ങളിൽ വേദന, വൃഷണത്തിൽ വേദന അല്ലെങ്കിൽ നീര്, മൂത്രം ഒഴിച്ചു കഴിഞ്ഞ് വീണ്ടും മൂത്രം ഒഴിക്കാൻ തോന്നുക, മൂത്രശയ അണുബാധ, പെൽവിസിൽ ഉണ്ടാകുന്ന വേദന, നടുവേദന, തുടർച്ചയായ മൂത്രശങ്ക, പാരമ്പര്യമായുള്ള മൂത്രാശയ രോഗങ്ങൾ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർക്കു ഈ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്താം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക ഡിസ്‌കൗണ്ട് പാക്കേജുകളും, ഡോക്ടർസ് നിർദ്ദേശിക്കുന്ന രോഗികൾക്കു ടെസ്റ്റുകൾക്കു 50ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി +919496143852/ 04862208000 എന്ന നമ്പറിൽ ബന്ധപ്പെടുക.