പീരുമേട് : പെരുവന്താനം സർക്കാർ സ്‌കൂളിൽ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ ഉദ്ഘാടനം ചെയ്തു.പീരുമേട്എ.ഇ.ഒ എം. രമേഷ്,ബ്ലോക്ക് മെമ്പർ എ. വിജയൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാലിക്കുട്ടിജോസഫ് എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർറോയ്‌മോൻ മാത്യു അദ്ധ്യക്ഷനായിരുന്നു.