asokan

തൊടുപുഴ: കഴിഞ്ഞ 10 വർഷമായി കേന്ദ്രത്തിലും എട്ട് വർഷമായി കേരളത്തിലും നടക്കുന്ന ഭരണത്തിൽ വെറുപ്പും വിഭാഗീയതയും വളർത്തുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ പറഞ്ഞു. ഇതിനെതിരെ പോരാടുന്ന രാഹുൽ ഗാന്ധിയോടൊപ്പം അണിനിരക്കാൻ പെൻഷൻകാരായ വനിതകളും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ധൂർത്തും അഴിമതിയും മുഖമുദ്രയാക്കിയ കേരളഭരണം പെൻഷൻകാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാൻ യു.ഡി.എഫ് അധികാരത്തിൽ വരണമെന്നും അതിനായി പാർട്ടിയെ സജ്ജമാക്കാൻ എല്ലാവരുടെയും പിന്തുണ വേണ്ടി വരുമെന്നും അശോകൻ പറഞ്ഞു. വനിതാ ഫോറം ജില്ലാ പ്രസിഡന്റ് അൽഫോൻസാ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി. വനജ, സംസ്ഥാന കമ്മിറ്റി അംഗം ഗീത കൊമേരി,​ കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ഡി. പ്രകാശൻ,​ ജില്ലാ സെക്രട്ടറി ഐവാൻ സെബാസ്റ്റ്യൻ, ട്രഷറർ ടി.എം. ജോയി,​ ടി.ജെ. പീറ്റർ,​ കെ.എസ്. ഹസൻകുട്ടി,​ റോയി ജോർജ്,​ ഷെല്ലി ജോൺ, സിസിലി തോമസ്, ലതിക കെ.എസ്,​ സുധ ടീച്ചർ,​ വി.എം സൈനബ,​ അംബി ടി.കെ.,​ ഡാലി തോമസ്,​ ഷീലാ ഷാജി എന്നിവർ സംസാരിച്ചു.
നിരവധി സാഹിത്യ പ്രവർത്തനങ്ങൾ നടത്തിയ ഷീല ഷാജിയെ പ്രത്യേകമായി യോഗം അഭിനന്ദിച്ചു. ഈയിടെ രചിച്ച ക്വാർട്ടേഴ്സിലെ പ്രേതം എന്ന പുസ്തകത്തിന്റെ പ്രകാശനം ടി.ജെ. പീറ്റർ നിർവ്വഹിച്ചു. യോഗത്തിൽ മുതിർന്നവരായ പെൻഷൻ കുടുംബങ്ങളെ പൊന്നാട നൽകി ആദരിച്ചു.