തൊടുപുഴ: കേരളകൗമുദിയും ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് തൊടുപുഴ യൂണിറ്റും മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ സൗഹൃദ എൻ.എസ്.എസും സ്കൗട്ട്സ് ആന്റ് ഗൈഡ്സും സംയുക്തമായി ഇന്ന് സ്കൂളിൽ അഗ്നി സുരക്ഷ ബോധവത്ക്കരണ സെമിനാർ നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ മാത്യു വിന്റെ അദ്ധ്യക്ഷയതിൽ ചേരുന്ന യോഗം അസി. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി.ടി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബിബിൻ എ. തങ്കപ്പൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ അജയകുമാർ എൻ.എസ് എന്നിവർ ക്ളസെടുക്കും. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ബിനോയി മാത്യു സ്വാഗതവും സ്കൂൾ വിദ്യാർത്ഥി പ്രതിനിധി നന്ദിയും പറയും.