pic

പീരുമേട്: ദേശിയ പാതയിൽ അപകട സാദ്ധ്യത ഉള്ള സ്ഥലങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. ദിണ്ടുക്കൽ -കൊട്ടാരക്കര ദേശീയപാത, നിരന്തര വാഹനാപകടങ്ങൾ നടക്കുന്ന പ്രദേശമായ മുണ്ടക്കയം-മുപ്പത്തി അഞ്ചാം മൈൽ മുതൽ കുമളി വരെയുള്ള പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകർ കടന്നുവരുന്ന അപകടം കൂടുതലയായി നടക്കുന്ന പാത കൂടിയാണിത്.56 കിലോമീറ്റർ റോഡാണ് പരിശോധിച്ചത്. പരിശോധനയിൽ നിരവധി ന്യൂനത കണ്ടെത്തി.ദിശാ സൂചികകൾ മറഞ്ഞു കിടക്കുന്നതാണ് പ്രധാന കുറവായി കണ്ടെത്തിയിരിക്കുന്നത്.പലയിടത്തും അപായ സൂചന ബോർഡുകൾ മറഞ്ഞ നിലയിലാണ്, അപായ സൂചന ബോർഡുകൾക്ക് മുകളിലായി മറ്റു ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതും, ഇലക്ട്രിസിറ്റി പോസ്റ്റുകൾ ഉൾപ്പെടെ ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്നതും ന്യൂനതയിൽപ്പെട്ടിട്ടുണ്ട്. സൈൻ ബോർഡുകൾ, സീബ്രാ ലൈൻ ഉൾപ്പെടെയുള്ളവ മറഞ്ഞ നിലയിലുമുണ്ട്.ചില പ്രദേശങ്ങളിൽ കാടുമുടിയ നിലയിലാണ് ബോർഡുകൾ, അടിയന്തരമായി ഇവ മാറ്റി സ്ഥാപിക്കാൻ നിദ്ദേശം നൽകും. റോഡിലേക്ക് കയറി നിന്ന തൂണകൾ, പരസ്യ ബോർഡുകൾ, സുരക്ഷാ ബോർഡുകൾ, തുടങ്ങിയ മാറ്റി സ്ഥാപിക്കണം. ഇതിൽ തെറ്റായ വിവരങ്ങൾ നൽകുന്ന ബോർഡുകളുമുണ്ട്. അപകട സാദ്ധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ സിഗ്നൽ ലൈറ്റുകൾ തെളിയാത്തതും, ഗതാഗതത്തിന് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ സ്ഥലങ്ങളിൽ ടാർവീപ്പകളും, ചുവപ്പ് റിബ്ബൺ ഉപയോഗിച്ച് നടത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കുo റോഡിലേക്ക് വളർന്ന് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന നിലയിൽ നിൽക്കുന്ന കാട്ടുചെടികളും, മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. ഇടുക്കി ആർടിഒ പി.എം ഷബീർ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ രാജീവ്, എ.എം.വി.ഐമാരായ ജിനു ജേക്കബ്, പി.ആർ. രാംദേവ്,അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധ നടത്തിയത്.

=പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ അടങ്ങിയ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറും.

=ഇവിടെ പാലിക്കേണ്ട ഗതാഗത നിയന്ത്രങ്ങളും പരിഹാര മാർഗ്ഗങ്ങളുമാണ് റിപ്പോർട്ടിൽ ഉണ്ടാവുക.