ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് തലം മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങൾ ഈ മാസം മുതൽ തുടങ്ങും .

15 മുതൽ 30 വരെ പഞ്ചായത്ത് തല മത്സരങ്ങൾ നടത്തും.ഡിസംബർ 1 മുതൽ 15 വരെ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ബ്ലോക്ക് പഞ്ചായത്ത് തല മത്സരങ്ങൾ നടത്തും.ഡിസംബർ 16 മുതൽ 31 വരെ ജില്ലാ പഞ്ചായത്ത് തല മത്സരങ്ങളും 2025 ജനുവരി ആദ്യവാരം സംസ്ഥാനതല മത്സരവും നടക്കും. വിശദ വിവരങ്ങൾക്ക് ജില്ലാ യുവജന കേന്ദ്രം പുളിമൂട്ടിൽ ഷോപ്പിംഗ് ആർക്കേഡ്, 2-ാം നില, മൂവാറ്റുപുഴ റോഡ് തൊടുപുഴ, ഇടുക്കി ഫോൺ : 04862228936