ഇടുക്കി:കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി)നിയമം പ്രകാരം ഇരുപത്തിയഞ്ച് സെന്ററിൽ കുറവുള്ള ഫീസിളവിന് അർഹതയുള്ള ഫോറം.5, ഫോറം.6 അപേക്ഷകളുടെ അതിവേഗ തീർപ്പാക്കൽ 13 ന് രാവിലെ 10ന് തൊടുപുഴ താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യും ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് റിപ്പോർട്ട് അവതരിപ്പിക്കും. അദാലത്തിൽ ബന്ധപ്പെട്ട തഹസിൽദാർ , വില്ലേജ് ഓഫീസർമാർ കൃഷി ഓഫീസർമാർ എന്നിവർ പങ്കെടുക്കും