കട്ടപ്പന :റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ജില്ലാ സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം 'റെയിൻബോ 2024' ഇന്ന് വെള്ളയാംകുടി അസീസി സ്‌പെഷ്യൽ സ്‌കൂളിൽ നടക്കും.രാവിലെ 8.30ന് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 2.30ന് റാലി കട്ടപ്പന ഇടുക്കികവലയിൽ നിന്ന് ആരംഭിക്കും. 3.30ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. റോട്ടറി മുൻ ഡിസ്ട്രിക് ഗവർണർ അഡ്വ. ബേബി ജോസഫ്, അസി. ഗവർണർ പി.എം. ജോസഫ് എന്നിവർ പങ്കെടുക്കും. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബൈജു വേമ്പേനി, സെക്രട്ടറി ബൈജു ജോസ്, ജോസഫ് തോമസ്, സിബിച്ചൻ ജോസഫ്, അജോ അബ്രഹാം, മിഥുൻ കുര്യൻ,ഷാഹുൽ ഹമീദ്, ബോണി ജോസഫ്, മിനു തോമസ്, ഷേർളി ബൈജു, ട്രഷറർ ജീമോൾ ബൈജു. ജാൻസി ജോസഫ്, ശിൽപ ബോണി തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.