 
അന്തർ സംസ്ഥാന യോഗം തേക്കടിയിൽ നടത്തി
തേക്കടി: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്നാട്ടിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക്ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇടുക്കി തേനി അന്തർസംസ്ഥാനയോഗം ചേർന്നു. ഇടുക്കി ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ,തേനി കളക്ടർ ആർ .വി ഷാജീവന എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇക്കൊല്ലവും ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്കായുള്ള പ്രവർത്തനങ്ങൾ തമിഴ്നാട്‌കേരള സർക്കാരിന്റെ സംയുക്തഭിമുഖ്യത്തിൽ നടപ്പിലാക്കുമെന്ന് കളക്ടർമാർ അറിയിച്ചു.
തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്ന് പുല്ലുമേട് പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. ഇതോടൊപ്പം കമ്പം തേക്കടി റൂട്ടിൽ പട്രോൾ ടീമിനെയും നിയോഗിക്കും. കൂടാതെ മെഡിക്കൽ ടീമിനെയും പ്രധാന പോയിന്റുകളിൽ ആംബുലൻസുകളും സജ്ജീകരിക്കുമെന്നും തേനി കളക്ടർ അറിയിച്ചു.
പ്രധാനമായും റോഡ് സുരക്ഷ, മാലിന്യനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങൾക്ക് ബോധവത്കരണം നൽകും. പ്ലാസ്റ്റിക് കുപ്പികൾ പരമാവധി ഒഴിവാക്കും. ഹരിത ചട്ടമനുസരിച്ചുള്ള തീർത്ഥാടനം പ്രോത്സാഹിപ്പിക്കും. കളക്ടറേറ്റിലും, താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജീകരിച്ചുകഴിഞ്ഞു. എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ കൺട്രോൾ റൂമുകൾ എത്രയും വേഗം സജ്ജകരിക്കണമെന്നും ഇടുക്കി കളക്ടർ ആവശ്യപ്പെട്ടു. ഈ വർഷം തിരക്കുകൂടുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ മാത്രം ബൈറൂട്ട് സംവിധാനം ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെയും എക്‌സൈസ് വകുപ്പിന്റെയും സ്‌ക്വാ ഡുകളുടെ പരിശോധന കർശനമാക്കും .
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 3 സ്ഥലങ്ങളിൽ അത്യാഹിത വിഭാഗവും വണ്ടിപെരിയൽ, കുമളി എന്നിവിടങ്ങളിൽ ഒ പി വിഭാഗത്തിന്റെ സേവനവും ഒരുക്കും.
=സീതക്കുളത്ത് പ്രത്യേക ഓക്സിജൻ സപ്ലൈ യൂണിറ്റ് സ്ഥാപിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
=യാത്രസൗകര്യം സുഖമമാകുന്നതിനായി പ്രത്യേക പമ്പ ബസുകൾ കെ എസ് ആർ ടി സി യുടെ നേതൃത്വത്തിൽ സർവീസ് നടത്തും.
=ശുചിത്വമിഷന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ താൽകാലിക ശൗചാലയങ്ങൾ ഒരുക്കും. ഇതോടൊപ്പം പ്ലാസ്റ്റിക് ബാഗുകൾക്ക്പകരം തുണിസഞ്ചികൾ നൽകുന്നതിനുള്ള സജ്ജീകരണം ഒരുക്കും.
സപ്ലൈക്കോ , ലീഗൽ മെട്രോളജി , ഫുഡ് സേഫ്ടി വകുപ്പുകൾ തുടർന്നുള്ള ദി വസങ്ങളിൽ മേഖലയിൽ പരിശോധനകൾ ശക്തമാക്കും.ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ്, തേനി എസ് പി ശിവപ്രസാദ്, എ ഡി എം ഷൈജു പി ജേക്കബ്ബ്, കോട്ടയം ഡി എഫ് ഒ എൻ രാജേഷ്, വിവിധ വകുപ്പ് തല മേധാവികൾ, ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ജില്ലാ പൊലീസ് മേധാവി
സത്രവും പുല്ല് മേടുംസന്ദർശിച്ചു
പീരുമേട്: ശബരിമല കാനന ജില്ലാ പൊലീസ് മേധാവി റ്റി കെ. വിഷ്ണു പ്രദീപ്.പുല്ല്‌മേട് , സത്രം എന്നിവിടങ്ങൾ സന്ദർശിച്ചു
രാവിലെ ഏഴോടെ വണ്ടിപ്പെരിയാർ വള്ളക്കടവ് വനം വകുപ്പ് ചെക്ക് പോസ്റ്റ് വഴി പുല്ല്‌മേട്ടിൽ എത്തി.
അവിടെ എത്തിയതിന് ശേഷം മറ്റ് വകുപ്പ്കൾ ക്ക് വേണ്ടി വനം വകുപ്പ് ഒരുക്കുന്ന ക്രമീകരണങ്ങൾ വിലയിരുത്തി.