
തൊടുപുഴ : നടുക്കണ്ടം കെ.എസ്. കൃഷ്ണപിള്ള സ്മാരക വായനശാലയിൽ സീനിയർ സിറ്റിസൺസ് സംഗമം നടത്തി. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ.എം ബാബു ഉദ്ഘാടനം ചെയ്തു. മാത്യു കാലാപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വയോജന കൗൺസിൽ അംഗം പി.ആർ. പുഷ്പവല്ലി 'വയോജനങ്ങളുടെ അവകാശങ്ങളും ക്ഷേമ പദ്ധതികളും"എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മാത്യു പതാലിൽ, മേരിക്കുട്ടി പുന്നൂസ്, എ.എൻ ചന്ദ്രബാബു, ആശാ സിനോജ് എന്നിവർ പ്രസംഗിച്ചു.