oda
കട്ടപ്പന- പുളിയന്മല റോഡിൽ ഐറീഷ് ഓട തകർന്ന് ഗർത്തം രൂപപ്പെട്ടപ്പോൾ

കട്ടപ്പന: പുളിയന്മല- കട്ടപ്പന റോഡിൽ കാർമൽ സ്കൂളിന് സമീപം റോഡിന്റെ വശത്ത് നിർമ്മിച്ചിരുന്ന ഐറീഷ് ഓട തകർന്ന് ഗർത്തം രൂപപ്പെട്ടു. തമിഴ്നാട്ടിൽ നിന്നടക്കമുള്ള അയ്യപ്പഭക്തർ ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കുഴി മൂടി അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രി ചേറ്റുകുഴിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പുറപ്പെട്ട ലോറി ഇവിടെ അപകടത്തിൽപെട്ടിരുന്നു. തട്ടുകടയിൽ ഭക്ഷണം കഴിക്കാനായി നിറുത്തിയപ്പോൾ റോഡരികിലെ കോൺക്രീറ്റ് ചെയ്‌തഭാഗം ഇടിഞ്ഞു താഴ്ന്ന് ലോറി മറിയുകയായിരുന്നു. സംസ്ഥാനപാതയിൽ മണ്ഡലകാലത്ത് വാഹനത്തിരക്ക് വർദ്ധിക്കുന്നതോടെ കുഴി അപകടക്കെണിയാകും. അടിയന്തരമായി കുഴി മൂടി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് ആവശ്യം.