
കുമളി:എസ്.എൻ.ഡി.പി. യോഗം പറഞ്ഞു എസ്. എൻ. ഡി. പി യോഗം പത്തു മുറി ശാഖയിലെ കുടുംബയോഗങ്ങളുടെ സംയുക്ത സംഗമം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു.
ശാഖാപ്രസിഡന്റ് റ്റി.എസ്. സുബീഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. പി. ബിനു മുഖ്യപ്രഭാഷണം നടത്തി യൂണിയൻ കൗൺസിലർ പി. വി. സന്തോഷ് ,ശാഖാ സെക്രട്ടറി കെ. ബി. പ്രസന്നകുമാർ യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പ്രമോദ് ധനപാലൻ മനു മോഹൻ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ ,സെക്രട്ടറി സിന്ധുവിനോദ്്യ വനിതാ സംഘം ശാഖാപ്രസിഡന്റ് സുധാശശി ,സെക്രട്ടറി സുമ കെ.എസ് യൂത്ത്മൂവ്‌മെന്റ് ശാഖാപ്രസിഡന്റ് സുർജിത്ത് സെക്രട്ടറി സുബാഷ് വി.വി. പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു അഡ്വ. കെ.ആർ. സുരേഷ് (ചാലക്കുടി )ഗുരു ധർമ്മ പ്രഭാഷണം നടത്തി. വിവിധ കലാപരിപാടികളും അരങ്ങേറി.