കട്ടപ്പന :നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിലെ കിഡ്സ് വണ്ടർലാന്റും പ്രൈമറി വിഭാഗം കുട്ടികളും ചേർന്ന് ഇന്ന് രാവിലെ 7ന് കൂട്ടയോട്ടം നടത്തും. എക്‌സൈസ് വിമുക്തി നോഡൽ ഓഫീസർ സാബുമോൻ എം.സി ഫ്ളാഗ് ഓഫ് ചെയ്യും. കാഞ്ചിയാർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മധു കുട്ടൻ സന്ദേശം നൽകും നരിയമ്പാറ ജങ്ഷനിൽ സമാപിക്കുന്ന റെയിൻബോ റണ്ണിന്റെ സമാപന സമ്മേളനം കട്ടപ്പന എസ്.എച്ച്.ഒ., മുരുകൻ ടി.സി. ഉദ്ഘാടനം ചെയ്യും. കൂട്ടഓട്ടത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും. സമാപന സമ്മേളനത്തിൽ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്, കട്ടപ്പന നഗരസഭ കൗൺസിലർ സജിമോൾ ഷാജി, എക്‌സൈസ് വിമുക്തി നോഡൽ ഓഫീസർ സാബുമോൻ എം.സി, കട്ടപ്പന എക്‌സൈസ് ഇൻസ്‌പെക്ടർ സെന്തിൽ കുമാർ, കാഞ്ചിയാർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ് ജോസഫ്, റോയിമോ തോമസ് തുടങ്ങിയവർ സംസാരിക്കും.