വട്ടവട : കൊട്ടാക്കമ്പൂർ കമ്മ്യൂണിറ്റി ഹാളിൽ വട്ടവട ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ ഒമ്പതാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് ആയുർവേദം എന്ന വിഷയത്തിൽ ബോധവൽക്കരണവും പ്രത്യേക പരിശോധനാ ക്യാമ്പും നടന്നു.നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽൽ നടന്നു വരുന്ന പരിപാടിയുടെ ഭാഗമായാണ് ഇതു നടന്നത്. .വട്ടവട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോഹരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വേലായുധം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കുപ്പുസാമി , മെഡിക്കൽ ഓഫീസർ ഡോ.എം.എസ്. നൗഷാദ് , പരമേശ്വരി , സൂസമ്മ എന്നിവർ സംസാരിച്ചു.