mes

നെടുങ്കണ്ടം: എം.ജി സർവ്വകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിതാ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ എം.ഇ.എസ് കോളേജിലെ ജൂഡോ താരങ്ങളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെഡൽ ജേതാക്കളായ അഭിൻദേവ് ആർ, അഭിമന്യു ആർ. രാജീവ്, രാഹുൽ രാജൻ, ലൗജിത് എൽ.എസ്, മിഥുൻ മനോജ്, അർജുൻ അജികുമാർ, അഭിരാമി ആർ, ഭവിത്ര എസ്, നന്ദന പ്രസാദ്, വൈശാഖി അജികുമാർ എന്നിവരെ അഭിനന്ദിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ അബ്ദുൽ റസാഖ്, ഡോ. നിഷാദ് കെ.കെ, ലഫ്‌റിഷാൽ റഷീദ്, യൂണിയൻ ചെയർമാൻ ആഷിഖ് സൈനുദീൻ എന്നിവർ സംസാരിച്ചു.