
മണിയാറൻകുടി: ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ തിടപ്പള്ളി, ശാന്തിമഠം, ഓഡിറ്റോറിയം, ഓഫീസ് എന്നിവയുൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം അന്നപൂർണേശ്വരി ഗുരുകുല ആചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രികൾ നിർവഹിച്ചു. തുടർന്ന് ക്ഷേത്ര സന്നിധിയിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി. യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടിയിൽ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ജോമോൻ കണിയാംകുടിയിൽ എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് കെ.ആർ. രാജീവ് കുന്നേൽ സ്വാഗതവും സെക്രട്ടറി ഉണ്ണി പഴപ്ലാക്കൽ നന്ദിയും പറഞ്ഞു. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി എൻ.ആർ. പ്രമോദും അനന്തു ശാന്തിയും നേതൃത്വം നൽകി.