ഉടുമ്പന്നൂർ: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിഞ്ചി തോട്ടുങ്കര വിജയനാണ് (42)​ മരിച്ചത്. കഴിഞ്ഞ ദിവസം അയൽവാസിയുടെ പുരയിടത്തിലെ കൊക്കോമരത്തിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം നടത്തി. മാതാവ്: ജഗതമ്മ.