 
കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ജനസേവന കേന്ദ്രത്തിന്റെ (സി.എസ്.സി) ഒരു ബ്രാഞ്ച് കട്ടപ്പന വില്ലേജ് ഓഫീസിന് സമീപം പബ്ലിക് ലൈബ്രറി ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനങ്ങളും മറ്റ് ഓൺലൈൻ സേവനങ്ങളും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് നിർവഹിച്ചു. സിസ്റ്റം സ്വിച്ച് ഓൺ കർമ്മം കട്ടപ്പന മുൻസിപ്പൽ കൗൺസിലറും കട്ടപ്പന പബ്ലിക് ലൈബ്രറി പ്രസിഡന്റുമായ ജോയി ആനിത്തോട്ടം നിർവഹിച്ചു. കട്ടപ്പന വില്ലേജ് ഓഫീസർ അമ്പിളി പി. മോഹനൻ ഭദ്രദീപം തെളിയിച്ചു. കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുറ്റട, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ അഡ്വ. പി.ആർ. മുരളീധരൻ, കട്ടപ്പന മലനാട് സോഷ്യൽ വെൽഫയർ സഹകരണ സംഘം സെക്രട്ടറി പി.സി. അഭിലാഷ് എന്നിവർ ആശംസകളർപ്പിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വില്ലേജ്, താലൂക്ക് റവന്യൂ സേവനങ്ങൾ, രജിസ്‌ട്രേഷൻ സേവനങ്ങൾ, തൊഴിൽ, ആർ.ടി.ഒ, സേവനങ്ങൾ റേഷൻ കാർഡ് തുടങ്ങിയ സപ്ലൈഓഫീസ് സേവനങ്ങൾ, ബിൽ, ഇൻഷുറൻസ്, മത്സര പരീക്ഷകൾ, പി.എസ്.സി, യു.പി.എസ്.സി, ആർ.ആർ.ബി തുടങ്ങിയ രജിസ്‌ട്രേഷൻ, വിദ്യാഭ്യാസ സേവനങ്ങൾ, പാസ്‌പോർട്ട്, പാൻകാർഡ് തുടങ്ങി എല്ലാവിധ ഓൺലൈൻ സേവനങ്ങളും സെന്ററിലൂടെ ലഭ്യമാകുമെന്ന് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അറിയിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ നന്ദി പറഞ്ഞു.
കൗൺസിലർമാരായ പി.കെ. രാജൻ, മനോജ് ആപ്പാന്താനം, കെ.കെ. രാജേഷ്, കട്ടപ്പന ശാഖാ പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, കൊച്ചുതോവാള ശാഖാ പ്രസിഡന്റ് സന്തോഷ് പാതയിൽ, വലിയകണ്ടം ശാഖാ സെക്രട്ടറി മനോജ് പതാലിൽ, വെള്ളയാംകുടി ശാഖാ സെക്രട്ടറി ഒ.എൻ. സന്തോഷ്, പുളിയന്മല ശാഖാ സെക്രട്ടറി എം.ആർ. ജയൻ, വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, സെക്രട്ടറി ലതാ സുരേഷ്, സൈബർസേന ചെയർമാൻ അരുൺകുമാർ എന്നിവർ പങ്കെടുത്തു.