തൊടുപുഴ: തൊടുപുഴയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. തൊടുപുഴ ഇ.എ.പി ഹാളിൽ എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. ജയചന്ദ്രൻ, എം.എം. മണി എം.എൽ.എ, ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, കെ.പി. മേരി എന്നിവർ രക്ഷാധികാരികളും ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി. മത്തായി ചെയർമാനും തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ കൺവീനറുമായി 2001 അംഗ ജനറൽ കമ്മിറ്റിയാണ് രൂപീകരിച്ചത്. തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമനാണ് ട്രഷറർ. 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നൽകി. ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിലാണ് ജില്ലാ സമ്മേളനം. യോഗത്തിൽ വി.വി. മത്തായി സ്വാഗതം പറഞ്ഞു. സി.വി. വർഗീസ്, എം.ജെ. മാത്യു, കെ.എൽ. ജോസഫ്, ടി.ആർ. സോമൻ, മുഹമ്മദ് ഫൈസൽ, ടി.കെ. ശിവൻനായർ എന്നിവർ സംസാരിച്ചു. ജില്ലയിലെ 2072 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായി. ലോക്കൽ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. 158 ലോക്കൽ കമ്മിറ്റികളും 15 ഏരിയ കമ്മിറ്റികളുമാണുള്ളത്. മറ്റ് ഭാരവാഹികൾ: സബീന ബിഞ്ചു, എം. ലതീഷ്, ടി.കെ. ശിവൻനായർ, പി.പി. സുമേഷ് (വൈസ് ചെയർമാൻമാർ), കെ.എൽ. ജോസഫ്, കെ.ആർ. ഗോപാലൻ, വി.ബി. വിനയൻ, ടി.ബി. സുബൈർ (ജോയിന്റ് കൺവീനർമാർ).