 
തൊടുപുഴ: 1.12കിലോ കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. അങ്കമാലി തെക്കേകളത്തിങ്കൽ വീട്ടിൽ സിറിലിനെയാണ് ( 23) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് കെ.എൻ. ഹരികുമാറാണ് ശിക്ഷ വിധിച്ചത്. 2018 ജൂൺ 12നാണ് കേസിനാസ്പദമായ സംഭവം. ജില്ലയിൽ ബോഡിമെട്ട് എക്‌സൈസ് ചെക്പോസ്റ്റിന് മുന്നിലൂടെ കഞ്ചാവ് കടത്തികൊണ്ടുവന്ന പ്രതിയെ ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറായിരുന്ന എസ്. ഷാജിയും സംഘവും ചേർന്നാണ് പിടികൂടിയത്. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ടി.ജി. ടോമിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.