
കട്ടപ്പന :നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ നടന്നു.നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ഹരിത സഭ ഉദ്ഘാടനം ചെയ്തു. നഗരസഭ ഹരിതാഭമാക്കിയാണ് കട്ടപ്പന നഗരസഭ പരിധിയിലെ 9 സ്‌കൂളുകളിലെ കുട്ടികൾ ഹരിത സഭയിൽ പങ്കെടുത്തത്. വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു.കുട്ടികളുടെ ഹരിത സഭ പ്രധാന്യം,ലക്ഷ്യം എന്നി വിഷയങ്ങളെക്കുറിച്ച് സെന്റ് ജോർജ് ഹയർ സെകണ്ടറി സ്‌കൂളിലെ വിദ്യാർത്ഥി വൈശാഖ് വിനോദും,കാർമ്മൽ സി എം ഐ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥി അഭിഷേക് വി ഫിലിപ്പും ഹരിത സഭ നടപടിക്രമം വിശദീകരണം ചെയ്തു. നഗരസഭ സെക്രട്ടറി അജി കെ തോമസ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു.