തൊടുപുഴ: കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും അമരംകാവ് ദേവീക്ഷേത്രത്തിലും മണ്ഡല മകരവിളക്ക് മഹോത്സവം വിപുലമായ ചടങ്ങുകളോടെ ആചരിക്കും. വൃശ്ചികം ഒന്നു മുതൽ ധനു 11 വരെ 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാലത്ത് ദിവസവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും അമരം കാവ് ദേവി ക്ഷേത്രത്തിലും പൂജകളും വശേഷാൽ ദീപാരാധനയും പാട്ടമ്പലത്തിൽ നിത്യവും കളമെഴുത്ത് പാട്ടും ഉണ്ടായിരിക്കും. അമരംകാവിൽ വൃശ്ചികം ഒന്നിന് രാവിലെ ഒമ്പതിന് ഘണ്ഡകാർണന് ഗുരുതിയും മണ്ഡലകാല സമാപന ദിവസമായ ധനു 11ന് വിളക്കിനെഴുന്നള്ളിപ്പും പാട്ടമ്പലത്തിൽ ദേശഗുരുതിയും നടക്കും. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ ക്ഷേത്രം അടുത്ത മൂന്നു മാസക്കാലം രാവിലെ ഒമ്പതിന് അടയ്ക്കും. മണ്ഡലമകരവിളക്ക് മഹോത്സവത്തിന് ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.