soman

പീരുമേട്: അഴുത ഗവ. എൽ.പി സ്‌കൂളിൽ എസ്.എസ്.കെ നടപ്പിലാക്കുന്ന സ്റ്റാർ പ്രീ പ്രൈമറി വർണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. 13 ഇടങ്ങളിലായി കുട്ടികളുടെ പാർക്ക്, മൾട്ടിമീഡിയ ക്ലാസ് റൂമുകൾ തുടങ്ങിയവ പത്ത് ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ മനോജ് ആർ. പദ്ധതി വിശദീകരണം നടത്തി. എ.ഇ.ഒ.എം രമേഷ്, പി.ടി.എ പ്രസിഡന്റ് അഭിലാഷ് മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ, എ.ഇ.ഒ എം. രമേഷ് സ്‌കൂൾ എച്ച്.എം. നസീമ എന്നിവർ സംസാരിച്ചു.