kaattana
കാട്ടാന ശല്യത്തിനെതിരെ കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ആർ.ടി ഓഫീസ് ഉപരോധിക്കുന്നു

പീരുമേട്: പീരുമേട് പഞ്ചായത്തിലെ വർദ്ധിച്ചു വരുന്ന കാട്ടാന ശല്യത്തിനെതിരെ
വനംവന്യജീവി വകുപ്പിന്റെയും സർക്കാരിന്റെയും അലംഭാവത്തിനെതിരെ കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം വകുപ്പ് ആഫീസ് ഉപരോധവും മാർച്ചും നടത്തി. ആർ.ആർ.ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. രാജൻ, പി.കെ. രാജൻ, നിക്സൺ ജോർജ്, മനോജ് രാജൻ, സി. യേശുദാസ്, രാജു കുടമാളൂർ, പി. സൈതാലി എന്നിവർ സംസാരിച്ചു.