തൊടുപുഴ: മുതലക്കോടം സെന്റ് ജോർജ്ജ് യു.പി സ്‌കൂളിൽ ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ അസി. മാനേജർ ഫാ. വർഗീസ് കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷഹന ജാഫർ , ഹെഡ്മാസ്റ്റർ ജിൻസ് കെ ജോസ്, പി.ടി.എ പ്രസിഡന്റ് ജിൻസൺ കെ. ആന്റണി, എം.പി.ടി.എ പ്രസിഡന്റ് തൻസീല ടി.എം, സ്റ്റാഫ് സെക്രട്ടറി ബാബു പോൾ സംസാരിച്ചു. സ്‌കൂളിലെ 600ഓളം കുട്ടികൾക്ക് അദ്ധ്യാപകരുടെ വക ബിരിയാണിയും സ്‌കൂൾ മാനേജ്‌മെന്റ് മധുരപലഹാരവും നൽകി. ശിശുദിന റാലി, വിദ്യാർത്ഥികൾക്കായി കലാ, കായിക, വിനോദ മത്സരങ്ങൾ എന്നിവയും നടന്നു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഫ്രൂട്ട് സലാഡിന്റെ മാധുര്യത്തോടെ ആഘോഷം സമാപിച്ചു.