തൊടുപുഴ: അൽ- അസ്ഹർ ഡെന്റൽ കോളേജിന്റെ 2024 വർഷത്തെ പുതിയ അദ്ധ്യയനത്തിന്റെ ആരംഭചടങ്ങ് കിംസ് ഫൗണ്ടർ ഡയറക്ടർ ഡോ. എം.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അൽ- അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം. മൂസ അദ്ധ്യക്ഷത വഹിച്ചു. അൽ- അസ്ഹർ ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് കുമാർ ആർ.ബി, അൽ- അസ്ഹർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഡ്വ. മിജാസ് കെ.എം, അഡ്മിനിസ്‌ട്രേറ്റർ ഡോ. അമൽ ഇ.എ, അനാട്ടമി വിഭാഗം മേധാവി ഡോ. ആനി ജോർജ് എന്നിവർ സംസാരിച്ചു. ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി പ്രിയ സത്യവാചകവും ചൊല്ലിക്കൊടുത്തു.