മണക്കാട്: റബ്ബർ ഉത്പാദക സംഘത്തിന്റെ പൊതുയോഗവും കർഷക കൂട്ടായ്മയും 18ന് ഉച്ചയ്ക്ക് രണ്ടിന് മണക്കാട് ജ്യോതിസ് ഓഡിറ്റോറിയത്തിൽ ചേരും. ആർ.പി.എസ് പ്രസിഡന്റ് വി.ആർ. പങ്കജാക്ഷന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വില സ്ഥിരത സബ്സിഡിക്കുള്ള പുതിയ രജിസ്‌ട്രേഷൻ, നിലവിലെ രജിസ്‌ട്രേഷൻ പുതുക്കൽ, റബ്ബർ ബോർഡിന്റെ വിവിധ സബ്സിഡി സ്‌കീമുകൾ, കർഷക ക്ഷേമപദ്ധതികൾ, ടാപ്പിംഗ് തൊഴിലാളികൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ റബ്ബർ ബോർഡ് ഉദ്യോഗസ്ഥർ സംസാരിക്കും.