തൊടുപുഴ: വിനോദസഞ്ചാരികളായി കുമളിയിലെത്തിയ വിദേശ പൗരന്മാരെ ഭീഷണിപ്പെടുത്തുകയും കടയിൽ പൂട്ടിയിടുകയും ചെയ്ത കടയുടമകളുടെ പേരിൽ കേസെടുക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ആവശ്യപ്പെട്ടു. ഇസ്രയേൽ- പാലസ്തീൻ വിഷയത്തിന്റെ പേരിൽ ടൂറിസ്റ്റുകളായി എത്തുന്നവരെ ആക്രമിക്കാൻ ശ്രമിച്ചാൽ ബി.ജെ.പി ശക്തമായി പ്രതികരിക്കും. തീവ്രവാദ സംഘടനകളായ ഹിസ്ബുള്ളയ്ക്കും ഹമാസിനും കേരളത്തിൽ വേരൂന്നുവാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഒത്താശ ചെയ്തു കൊടുക്കുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.