ചെറുതോണി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ചെറുതോണി യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശുദിന റാലിയിൽ പങ്കെടുത്ത 1500 കുരുന്നുകൾക്ക് മധുരം വിതരണം ചെയ്യും. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോസ് കുഴികണ്ടം ഉദ്ഘാടനം ചെയ്തു. യൂത്ത്‌വിംഗ് പ്രസിഡന്റ് രഞ്ജിത്ത് പി. ലൂക്കോസ്,​ ജനറൽ സെക്രട്ടറി അനീഷ് കൊച്ചിൻ,​ ട്രഷറർ അജാസ് ഖാൻ, പ്രേംകുമാർ, സുരേഷ്, അജു ബേസിൽ, വിനു പി. തോമസ്, അരുൺ മോഹൻ, വിനു, അനാസ് ഖാൻ, അബിൻ, അനൂപ് , സബീർ, സിജു ടോണീസ് തുടങ്ങിയവർ നേതൃത്വം നൽകി.